ഗോളുമായി ഉസ്മാൻ ആഷിഖും സുഹൈറും, ഗോകുലത്തിന് കെ പി എല്ലിൽ മികച്ച തുടക്കം

- Advertisement -

ഗോകുലം കേരള എഫ് സിയുടെ റിസേർവ്സിന് കേരള പ്രീമിയർ ലീഗിൽ മികച്ച തുടക്കം. ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന് പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സെൻട്രൽ എക്സൈസിനെ ആണ് ഗോകുലം പരാജയപ്പെടുത്തിയത്. മത്സരത്തിലെ നാലു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.

50ആം മിനുട്ടിൽ ഉസ്മാൻ ആഷികാണ് ഗോകുലത്തിന് ആദ്യ ഗോൾ നൽകിയത്. 60ആം മിനുട്ടിൽ സൗരവ് രണ്ടാം ഗോളും 83ആം മിനുട്ടിൽ വി പി സുഹൈർ മൂന്നാം ഗോളും നേടി. ഗോകുലത്തിൽ തിരിച്ചെത്തിയ ശേഷം സുഹൈർ നേടുന്ന ആദ്യ ഗോളാണിത്. 84ആം മിനട്ടിൽ മാത്യു പൗലോസാണ് എക്സൈസിന്റെ ആശ്വാസഗോൾ നേടിയത്. സെൻട്രൽ എക്സൈസിന്റെ രണ്ടാം പരാജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement