ഗോളടി തുടർന്ന് സാലിയൊ, വിജയം തുടർന്ന് ഗോകുലം കേരള

രാംകോം കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരളക്ക് വീണ്ടും വിജയം. ഇന്ന് ബാസ്കോ ക്ലബിനെതിരെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വലിയ വിജയമാണ് ഗോകുലം കേരള നേടിയത്. കഴിഞ്ഞ കളിയിൽ നാലു ഗോളുകൾ ഒറ്റയ്ക്ക് അടിച്ച മാലി സ്വദേശി സാലിയൊ ഇന്നും ഗോളുമായി തിളങ്ങി. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോകുലം കേരള രണ്ടു ഗോളുകളും നേടിയത്.

71ആം മിനുട്ടിൽ ഗണേഷന്റെ വക ആയിരുന്നു ആദ്യ ഗോൾ, 73ആം മിനുട്ടിൽ സലിയൊ ലീഡ് ഇരട്ടിയാക്കി ഗോകുലം അർഹിച്ച മൂന്ന് പോയിന്റ് നേടിക്കൊടുത്തു. മൂന്ന് മത്സരങ്ങളിൽ നിന്നായി സാലിയൊ ആറു ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായി നിൽക്കുകയാണ് ഇപ്പോൾ‌. ഈ വിജയത്തോടെ 9 പോയിന്റുമായി ഗോകുലം കേരള ഗ്രൂപ്പ് എയിൽ ഒന്നാമത് നിൽക്കുകയാണ് ഗോകുലം കേരള.