ഉഗാണ്ടയിലും വാർത്തയായി ഗോകുലം കേരളയുടെ വിജയം

- Advertisement -

കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരളയുടെ വിജയം കേരളത്തിൽ മാത്രമല്ല, കിലോമീറ്ററുകൾക്കകലെ അങ്ങ് ഉഗാണ്ടയിലും വാർത്തയായിരിക്കുകയാണ്. ഉഗാണ്ടയിലെ പ്രമുഖ കായിക വാർത്താ പോർട്ടലായ കവോവോ ആണ് ഗോകുലം കേരളത്തിന്റെ വിജയം റിപ്പോർട്ട് ചെയ്തത്.

ഉഗാണ്ടൻ താരങ്ങളായ ബ്രയാൻ ഉമ്നോയ്, മുസ മുഡ്ഡെ എന്നിവരുടെ സാന്നിധ്യമാണ് കവാവോയെ കേരളത്തിൽ നിന്നുമുള്ള ഗോകുലത്തിന്റെ വാർത്ത കൊടുക്കാൻ പ്രേരിപ്പിച്ചത്. കളിയുടെ രണ്ടാം പകുതിയിൽ സബ്സ്റ്റിട്യൂട്ടായി എത്തിയ ബ്രയാൻ ഉമ്നോയ് ആണ് ഗോകുലത്തിന്റെ രക്ഷകനായത്. ഉമ്നോയിലൂടെ ലീഡെടുത്ത ഗോകുലത്തിന് വേണ്ടി 87ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി യുവതാരം അർജുൻ ജയരാജ് കിരീടം ഉറപ്പിച്ച് കൊടുക്കുകയായിരുന്നു.

എന്തായാലും മലബാറിന്റെ സ്വന്തം ഗോകുലം കേരള എഫ്‌സിക്ക് അങ്ങ് ഉഗാണ്ടയിലും ആരാധകർ ആയിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement