കേരള പ്രീമിയർ ലീഗിൽ നാലാം വിജയവുമായി ഗോകുലം

കേരള പ്രീമിയർ ലീഗിൽ ഗോകുലം വിജയം തുടരുന്നു. ഗോകുലം കേരള എഫ് സിയും ഗോൾഡൻ ത്രഡ്സും നേർക്കുനേർ വന്ന മത്സരത്തിൽ മലബാറിയൻസിന്റെ യുവനിര വിജയക്കൊടി പാറിക്കുകയായിരുന്നു. 2-1ന്റെ വിജയമാണ് ഗോകുലം സ്വന്തമാക്കിയത്. ലീഗിൽ നേരത്തെ ഏറ്റുമുട്ടിയപ്പോഴും ഗോൾഡൻ ത്രഡ്സിനെ ഗോകുലം തോൽപ്പിച്ചിരുന്നു.

ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. കളിയുടെ 10ആം മിനുട്ടിൽ ഇസഹാക്കാണ് ഗോൾഡൻ ത്രഡ്സിനെ മുന്നിൽ എത്തിച്ചത്. 44ആം മിനുട്ടിൽ ബ്യൂട്ടിൻ ഗോകുലത്തിന് സമനില നേടിക്കൊടുത്തത്. 72ആം മിനുട്ടിൽ ബ്യൂട്ടിൻ വിജയ ഗോളും നേടി. ഗ്രൂപ്പിൽ അഞ്ചു മത്സരങ്ങളിൽ നാലു വിജയവുമായി ഗോകുലം ഒന്നാമത് നിൽക്കുകയാണ്.

Exit mobile version