എക്സ്ട്രാ ടൈമിൽ സാറ്റ് തിരൂരിനെ വീഴ്ത്തി ഗോകുലം എഫ് സി ഫൈനലിൽ

- Advertisement -

കേരള പ്രീമിയർ ലീഗ് ഫൈനൽ ലൈനപ്പ് തീരുമാനമായി‌. ഗോകുലം എഫ് സിയാകും ക്വാർട്സിനെ മറ്റന്നാൾ നടക്കുന്ന ഫൈനലിൽ നേരിടുക. ഇന്ന് എറണാകുളം പനമ്പള്ളി നഗർ ഗ്രൗണ്ടിൽ നടന്ന സെമി ഫൈനലിൽ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് സാറ്റ് തിരൂരിനെ ഗോകുലം എഫ് സി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം.

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിതമായാണ് കളി അവസാനിപ്പിച്ചത്. തുടർന്ന് എക്സ്ട്രാടൈമിന്റെ ആദ്യ പകുതിയിൽ ആയിരുന്നു ഗോകുലത്തിന്റെ ഗോൾ. ഗോലുകത്തിനായി ഷുബേർട്ട് ആണ് വിജയ ഗോൾ നേടിയത്. ഗോകുലത്തിന്റെ ആദ്യ കെ പി എൽ ഫൈനലാണിത്. കഴിഞ്ഞ സീസണിൽ സെമിയിൽ പുറത്തായിരുന്നു ഗോകുലം. സാറ്റിന് ഇത് തുടർച്ചയായ രണ്ടാം സെമി പരാജയം ആണ്. കഴിഞ്ഞ വർഷവും സാറ്റ് സെമിയിൽ മടങ്ങിയിരുന്നു.

ആദ്യ സെമിയിൽ എഫ് സി തൃശ്ശൂരിനെ പരാജയപ്പെടുത്തിയാണ് ക്വാർട്സ് ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഗോകുലവും ക്വാർട്സും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഒരോ തവണ വിജയിച്ചിരുന്നു.ന്വ്ബ്ബ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement