മൂന്നാം ജയത്തോടെ എഫ് സി തൃശ്ശൂരും ജാലിയും കുതിക്കുന്നു

- Advertisement -

കേരള പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായ മൂന്നാം ജയത്തോടെ എഫ് സി തൃശ്ശൂർ കുതിക്കുന്നു. ഇന്ന് കോട്ടപ്പടിയിൽ നടന്ന മത്സരത്തിൽ കേരള പോലീസിനെ നേരിട്ട ജാലി കോച്ചിന്റെ എഫ് സി തൃശ്ശൂർ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. 64ആം മിനുട്ടിൽ ഹാരിസ് നേടിയ ഗോളിലാണ് എഫ് സി തൃശ്ശൂർ വിജയം കുറിച്ചത്.

കളിലുടനീളം ആധിപത്യ നിലനിർത്തിയ എഫ് സി തൃശ്ശൂർ കോട്ടപ്പടിയിൽ കളികാണാൻ എത്തിയവരുടെ കയ്യടിയും വാങ്ങിയാണ് മടങ്ങിയത്. ജാലി പി ഇബ്രാഹീമിന്റെ പോസിറ്റീവ് ഫുട്ബോൾ ഗ്രൂപ്പ് എയിൽ ഒമ്പതു പോയന്റുമായി എഫ് സി തൃശ്ശൂരിനെ ഒന്നാമത് തന്നെ നിലനിർത്തിയിരിക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനേയും കൊച്ചിൻ പോർട്ട് ട്രസ്റ്റിനെയുമാണ് എഫ് സി തൃശ്ശൂർ തോൽപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement