കേരള പ്രീമിയർ ലീഗ് : കേരള പോലീസിനെ മറികടന്ന് എഫ് സി തൃശൂരിന് ജയം

- Advertisement -

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി തൃശൂരിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എഫ് സി തൃശൂർ കേരള പോലീസിനെ തോൽപ്പിച്ചത്. എഫ് സി തൃശ്ശൂരിന്റെ അഞ്ചാമത്തെ വിജയമായിരുന്നു ഇന്നത്തേത്. 16 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് എഫ് സി തൃശൂർ.

23ആം മിനുട്ടിൽ സാദിഖിലൂടെ എഫ് സി തൃശൂർ ആണ് മത്സരത്തിൽ ഗോളടി തുടങ്ങിയത്. എന്നാൽ 71ആം മിനുട്ടിൽ ഫിറോസിലൂടെ കേരള പോലീസ് സമനില പിടിച്ചു. പക്ഷെ അധികം താമസിയാതെ 79ആം മിനുട്ടിൽ ആന്റണി പൗലോസിലൂടെ എഫ് സി തൃശൂർ വിജയ ഗോൾ കണ്ടെത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement