കേരള പ്രീമിയർ ലീഗ്; കൊച്ചിൻ പോർട്ടിനെയും തോൽപ്പിച്ച് എഫ് സി തൃശ്ശൂർ

കേരള പ്രീമിയർ ലീഗിൽ രണ്ടാം ഗ്രൂപ്പ് മത്സരത്തിലും എഫ് സി തൃശ്ശൂരിന് വിജയം. ഇന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഹോം ഗ്രൗണ്ടായ വെളി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് എഫ് സി തൃശ്ശൂർ വിജയിച്ചത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേവ്സിനെയും എഫ് സി തൃശ്ശൂർ തോൽപ്പിച്ചിരുന്നു.

ഇന്ന് മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഹാരിസിലൂടെ എഫ് സി തൃശ്ശൂരാണ് ആദ്യ ലീഡെടുത്തത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബിബിനിലൂടെ കൊച്ചിൻ പോർട്ട് സമനിലഗോൾ നേടി കളിയിലേക്ക് തിരിച്ചുവന്നു. എന്നാൽ രണ്ടാം പകുതിയിൽ കളി എഫ് സി തൃശ്ശൂർ തന്നെ കൈക്കലാക്കി. 54ആം മിനുട്ടിൽ സാദിക്കിന്റെ ലോ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച് ആഷിക് തൃശ്ശൂരിനെ മുന്നിലെത്തിച്ചു. ആഷികിന്റെ കെ പി എല്ലിലെ മൂന്നാം ഗോളായിരുന്നു ഇത്.

ആന്റണിയാണ് എഫ് സി തൃശ്ശൂരിന്റെ വിജയമുറപ്പിച്ച മൂന്നാം ഗോൾ നേടിയത്. ക്യാപ്റ്റൻ സോമി പിടി ആയിരുന്നു ആ ഗോളിന് അവസരം ഒരുക്കിയത്. 92ആം മിനുട്ടിൽ ഉബൈദ് കൂടെ വലകുലുക്കിയതോടെ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പതനംà

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുഹമ്മദ് റാഫി ചെന്നൈയിനിൽ തുടരും, ഒരു വർഷത്തേക്ക് കരാർ പുതുക്കി
Next articleഫ്രാൻസിസ്കോ ഫെർണാണ്ടസും ചെന്നൈയിനിൽ തുടരും