എഫ് സി തൃശ്ശൂരിനെ ഞെട്ടിച്ച് ക്വാർട്ട്സ് എഫ് സി കേരള പ്രീമിയർ ലീഗ് ഫൈനലിൽ

എഫ് സി തൃശ്ശൂരിന്റെ ഹോം ഗ്രൗണ്ട് കൂടിയായ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് സെമിയിൽ എഫ് സി തൃശ്ശൂരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് ക്വാർട്സ് എഫ് സി ഫൈനലിൽ. എ ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ എഫ് സി തൃശ്ശൂരിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്വാർട്സ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ പിറന്ന മൂന്നു ഗോളുകളാണ് എഫ് സി തൃശ്ശൂരിന്റെ തുടർച്ചയായ രണ്ടാം ഫൈനൽ എന്ന ലക്ഷ്യം തകർത്തത്. രണ്ടാം പകിതിൽ രണ്ടു ഗോൾ മടക്കാൻ തൃശ്ശൂരിന് കഴിഞ്ഞു എങ്കിലും ക്വാർട്സിന്റെ നാലാം ഗോൾ കളിയുടെ വിധി എഴുതുകയായിരുന്നു.

ക്വാർട്സിനായി ഇമ്മാനുവൽ ഇരട്ട ഗോളുകളും താഹിർ സമാൻ, മുഹമ്മദ് സവാദ് എന്നിവർ രണ്ടു ഗോളുകളും നേടി. മുഹമ്മദ് സമീറാണ് തൃശ്ശൂരിന്റെ രണ്ടു ഗോളുകളും നേടിയത്.

കഴിഞ്ഞ സീസൺ കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് കളിക്കാതെ പിൻവാങ്ങിയ ടീമാണ് ക്വാർട്സ്. ഈ വർഷം കെ എഫ് എയുടെ ശിക്ഷാ നടപടികൾ സ്വീകരിച്ച് എത്തിയ ക്വാർട്സ് എല്ലവരെയും ഞെട്ടിച്ചു കൊണ്ടാണ് മുന്നേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ഗോകുലത്തെ വരെ ക്വാർട്സ് പരാജയഒപെടുത്തിയിരുന്നു. എഫ് സി തൃശ്ശൂരിന് ഇത് അപ്രതീക്ഷിത തോൽവിയാണ്. കഴിഞ്ഞ വർഷം കെ എസ് ഇ ബിയോട് പരാജയപ്പെട്ട് കിരീടം നഷ്ടമായ ജാലിക്കും സംഘത്തിനും ഇത്തവണ ഫുട്ബോൾ നിരീക്ഷകർ കിരീട പ്രതീക്ഷ കൽപ്പിച്ചതായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇരട്ട സൈനിംഗുമായി മാഞ്ചസ്റ്റർ സിറ്റി
Next articleലീഡ്സില്‍ പാക്കിസ്ഥാനു തകര്‍ച്ചയോടെ തുടക്കം