അഞ്ച് ഗോളുകൾ അടിച്ച് ശ്രേയസ്!! ക്വാർട്സിനെ നിലംപരിശാക്കി എഫ് സി കേരള

- Advertisement -

കേരള പ്രീമിയർ ലീഗിലെ ക്വാർട്സിന്റെ വിജയ കുതിപ്പിന് അവസാനം. കളിച്ച നാലു മത്സരങ്ങളും വിജയിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ ക്വാർട്സിനെ തച്ചുതകർത്താണ് എഫ് സി കേരള തങ്ങളുടെ ലീഗിലെ ആദ്യ ജയം ആഘോഷിച്ചത്. ആറു ഗോളുകളാണ് ക്വാർട്സിന്റെ വലയിലേക്ക് എഫ് സി കേരള ടീം കയറ്റിയത്. അതിൽ അഞ്ചു ഗോളുകൾ അടിച്ചത് യുവതാരം ശ്രേയസും. കേരള പ്രീമിയർ ലീഗിൽ ഇതാദ്യമായാണ് ഒരു താരം ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ നേടുന്നത്.

തുടക്കം മുതൽക്കെ എഫ് സി കേരളയുടെ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ 40 മിനുട്ടുകൾക്കകം തന്നെ ശ്രേയസ് തന്റെ ഹാട്രിക്ക് കണ്ടെത്തിയിരുന്നു. 6, 11, 40 മിനുട്ടുകളിൽ ഹാട്രിക്ക് തികച്ച ശ്രേയസ് രണ്ടാം പകുതിയിൽ 76, 85 മിനുട്ടുകളിൽ വീണ്ടും ഗോൾ കണ്ടെത്തി. 80ആം മിനുട്ടിൽ ജിതിൻ എം എസ് ആണ് എഫ് സി കേരളയുടെ ശേഷിക്കുന്ന ഗോൾ നേടിയത്. ജോസഫ് അപ്പിയ ആയിരുന്നു ക്വാർട്സിന്റെ ആശ്വാസ ഗോൾ നേടിയത്.

പരാജയപ്പെട്ടു എങ്കിലും ഗ്രൂപ്പ് ബിയിൽ ഇപ്പോഴും ക്വാർട്സ് തന്നെയാണ് ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement