വൻ വിജയവുമായി എഫ് സി കേരള

- Advertisement -

കേരള പ്രീമിയർ ലീഗിൽ വൻ വിജയം കുറിച്ച് എഫ് സി കേരള. ഇന്ന് എറണാകുളം വെച്ച് നടന്ന മത്സരത്തിൽ എസ് ബി ഐയെ നേരിട്ട എഫ് സി കേരള ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. മൈകും പർമീന്ദർ സിംഗും നേടിയ ഇരട്ടഗോളുകൾ എഫ് സി കേരളക്ക് തകർപ്പൻ ജയം സമ്മാനിക്കുകയായിരുന്നു. ബാല ഹസനും എഫ് സി കേരളയ്ക്കായി ഇന്ന് സ്കോർ ചെയ്തു. സീസനാണ് എസ് ബി ഐയുടെ ആശ്വാസ ഗോൾ നേടിയത്.

അവസാന ഗ്രൂപ്പ് മത്സരത്തിൽ 30ആം തീയതി എഫ് സി കേരള സെൻട്രൽ എക്സൈസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement