എഫ് സി കേരള സെൻട്രൽ എക്സൈസ് മത്സരം സമനിലയിൽ

- Advertisement -

കേരള പ്രീമിയർ ലീഗ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ എഫ് സി കേരളയും സെൻട്രൽ എക്സൈസും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും കിട്ടിയ അവസരങ്ങൾ മുതലാക്കിയില്ല. ഇന്നത്തെ സമനിലയോടെ എട്ടു മത്സരങ്ങളിൽ 12 പോയന്റുമായി ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ് എഫ് സി കേരള ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. എട്ട് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള സെൻട്രൽ എക്സൈസ് ഗ്രൂപ്പിലെ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement