സെൻട്രൽ എക്സൈസിന് ആദ്യ ജയം

കേരള പ്രീമിയർ ലീഗിൽ സെൻട്രൽ എക്സൈസിന് ആദ്യ ജയം. ഇന്ന് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എസ് ബി ഐയെ ആണ് സെൻട്രൽ എക്സൈസ് പരാജയപ്പെടുത്തിയത്. മോശം കാലാവസ്ഥമൂലം ഇടയ്ക്ക് 20 മിനുട്ട് തടസ്സപ്പെട്ട മത്സരം രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സെൻട്രൽ എക്സൈസ് വിജയിച്ചത്.

എസ് ബി ഐയോട് ആദ്യ മത്സരം പരാജയപ്പെട്ടതിന്റെ ക്ഷീണം അംബേദകർ സ്റ്റേഡിയത്തിൽ വെച്ചു തന്നെ തീർക്കുകയായിരുന്നു ഇന്ന് സെൻട്രൽ എക്സൈസ്. 26ആം മിനുട്ടിൽ ഫർഷാദ് എക്സൈസിന് ലീഡ് നൽകി, 57ആം മിനുട്ടിൽ സജിത് പൗലോസിലൂടെ എസ് ബി ഐ ഒപ്പമെത്തിയെങ്കിലും ആ സമനിക അധികം നീണ്ടില്ല. 60ആം മിനുട്ടിൽ മുനീറും 70ആം മിനുട്ടിൽ മുഹമ്മദ് റാഫിയും നേടിയ ഗോളുകൾ എക്സൈസിന്റെ വിജയം ഉറപ്പിച്ചു. എസ് ബി ഐക്കായി നൗഷാദ് ഒരു ഗോൾ കൂടെ മടക്കിയെങ്കിലും പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ ആയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial