ആദ്യ ജയം തേടി ബ്ലാസ്‌റ്റേഴ്‌സ്, കുതിപ്പ് തുടരാന്‍ എം.എ അക്കാദമി

കൊച്ചി: രാംകോ കേരള പ്രീമിയര്‍ ലീഗിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഇന്ന് (ശനി) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, കോതമംഗലം എം.എ ഫുട്‌ബോള്‍ അക്കാദമിയെ നേരിടും. വൈകിട്ട് നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. ആദ്യമത്സരത്തില്‍ കേരള യുണൈറ്റ്ഡ് എഫ്‌സിയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ ബ്ലാസ്‌റ്റേഴ്‌സ്, ലീഗിലെ ആദ്യജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. കെഎസ്ഇബി, ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി എന്നീ ടീമുകള്‍ക്കെതിരെ നേടിയ ജയം ഇന്നും തുടരാനാവുമെന്നാണ് എം.എ അക്കാദമിയുടെ പ്രതീക്ഷ. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തില്‍ കരുത്തരായ ഗോകുലം കേരള എഫ്‌സി, റോയല്‍ ട്രാവല്‍സ് എഫ്‌സിയെ നേരിടും.

Exit mobile version