എഫ് സി കേരളയെ തകർത്തെറിഞ്ഞ് ബാസ്കോ സെമി ഫൈനലിൽ

20210417 222324
- Advertisement -

ഈ സീസൺ കേരള പ്രീമിയർ ലീഗിന്റെ സെമി ഫൈനൽ തീരുമാനം ആയി. ഇന്ന് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എഫ് സി കേരളയെ തോൽപ്പിച്ച് കൊണ്ട് ബാസ്കോ ആണ് അവസാന സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഇന്ന് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ എഫ് സി കേരളയെ എതിരില്ലാത്ത മൂന്ന് ഗോളിന് എങ്കിലും തോൽപ്പിച്ചാൽ മാത്രമെ ബാസ്കോയ്ക്ക് ഫൈനലിൽ എത്താൻ ആകുമായിരുന്നുള്ളൂ. ഇന്ന് 4-0ന് വിജയിച്ച് കൊണ്ടാണ് ബാസ്കോ ഫൈനൽ ഉറപ്പിച്ചത്.

തുടക്കം മുതൽ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ച വെക്കാൻ ബാസ്കോയ്ക്ക് ഇന്ന് ആയി. ആദ്യ 16 മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്താൻ ബാസ്കോയ്ക്ക് കഴിഞ്ഞു. 11ആം മിനുട്ടിൽ അബ്ദുൽ റഹീം ആണ് ബാസ്കോയ്ക്ക് ലീഡ് നൽകിയത്. 16ആം മിനുട്ടിൽ മുഹമ്മദ് ഷാഫി ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 40ആം മിനുട്ടിൽ അജയ് കൃഷ്ണ മൂന്നാം ഗോളും നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഷാഫി കളിയിലെ നാലാം ഗോളും നേടി.

ഈ വിജയത്തോടെ ബാസ്കോർ 5 മത്സരങ്ങളിൽ 6 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സാറ്റ് തിരൂരിനെയും കേരള പോലീസിനെയും ഗോൾ ഡിഫറൻസിലാണ് ബാസ്കോ മറികടന്നത്. സെമി ഫൈനലിൽ കെ എസ് ഇ ബിയെ ആണ് ബാസ്കോ നേരിടുക. ഏപ്രിൽ 19നാണ് സെമി ഫൈനൽ നടക്കുക.

Advertisement