പൂർണ്ണ ആധിപത്യത്തോടെ ഐഫ കെ പി എൽ യോഗ്യത കലാശ പോരാട്ടത്തിലേക്ക്

Img 20211107 Wa0031

കെ എഫ് എ നടത്തുന്ന കെ പി എൽ യോഗ്യത റൗണ്ടിൽ ഐഫ കൊപ്പം ഫൈനലിലേക്ക് കടന്നു. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം വിജയിച്ചതോടെയാണ് ഐഫ ഫൈനലിലേക്ക് മുന്നേറിയത്. ഇന്ന് ലോർഡ്സ് എഫ് എയെ നേരിട്ട ഐഫ കൊപ്പം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഐഫ പരാജയപ്പെടുത്തിയത്. കൊപ്പത്ത് നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ഒരു കോർണറിൽ നിന്നാണ് ആദ്യ ഗോൾ വന്നത്. മുഹമ്മദ് ഹാഷിഫ് ആണ് ഹെഡറിലൂടെ ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 55ആം മിനുട്ടിൽ മുഹമ്മദ് ഷമ്നാസ് ഐഫയുടെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന നിമിഷം ഒരു പെനാൾട്ടിയിലൂടെ ഐഫ മൂന്നാം ഗോളും നേടി. പെനാൾട്ടു ജസ്ബീർ ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ കെ എഫ് ടി സിയെയും ഐഫ പരാജയപ്പെടുത്തിയിരുന്നു. ഇനി ഗ്രൂപ്പ് എയിലെ വിജയികളെ ആകും ഫൈനലിൽ ഐഫ നേരിടുക. നവംബർ 13നാകും ഈ മത്സരം.

Previous articleഅഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കും മടങ്ങാം, ന്യൂസിലാണ്ട് സെമിയിലേക്ക്
Next articleസ്കോട്‍ലാന്‍ഡിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍