നാലിൽ നാലാം ജയം, ഒന്നാം സ്ഥാനത്ത് എഫ് സി തൃശ്ശൂർ തന്നെ

- Advertisement -

കേരള പ്രീമിയർ ലീഗിൽ എഫ് സി തൃശ്ശൂരിന്റെ ആധിപത്യം തുടരുന്നു. ഇന്ന് നാലാം മത്സരത്തിന് തൃശ്ശൂരിൽ ഇറങ്ങിയ എഫ് സി തൃശ്ശൂർ നാലാം വിജയവും സ്വന്തമാക്കിയാണ് കളി അവസാനിപ്പിച്ചത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജാലിയുടെ തൃശ്ശൂർ ഇന്ന് തോൽപ്പിച്ചത്‌‌.

നാൽപ്പതാം മിനുട്ടിൽ സാദിഖ്, ആഷിഖ്, ഹാരിസ് എന്നിവരാണ് ഇന്ന് എഫ് സി തൃശ്ശൂരിനായി ഗോളുകൾ നേടിയത്. ആഷിഖിന്റെ കേരള പ്രീമിയർ ലീഗിലെ നാലാം ഗോളായിരുന്നു ഇത്. ആഷിഖ് തന്നെയാണ് ടൂർണമെന്റിലെ ടോപ്പ് സ്കോററും. അനോജാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ആശ്വാസഗോൾ നേടിയത്. നാല് മത്സരങ്ങളിൽ നാലും വിജയിച്ച് എഫ് സി തൃശ്ശൂർ 12 പോയന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ്. നാലിൽ നാലും പരാജയപ്പെട്ട പോർട്ട് ട്രസ്റ്റ് ഗ്രൂപ്പിൽ അവസാന സ്ഥാനത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement