Site icon Fanport

ദേശീയ ചാമ്പ്യൻഷിപ്പ്: പോണ്ടിച്ചേരിയെ തകർത്ത് കേരള വനിതകൾ തുടങ്ങി

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയ തുടക്കം. ഇന്ന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ എതിരില്ലാത്ത 6 ഗോളുകൾക്ക് പരാജയപ്പെടുത്തി. കേരളത്തിനായി പി രേഷ്മ രണ്ടു ഗോളുകൾ നേടി. 20, 43 മിനുട്ടുകളിൽ ആയിരുന്നു രേഷ്മയുടെ ഗോളുകൾ. 35ആം മിനുട്ടിൽ മാനസയും കേരളത്തിനായി ഗോൾ നേടി. ആദ്യ പകുതി 3-0ന് അവസാനിപ്പിക്കാൻ കേരളത്തിനായി.

കേരള 23 03 28 11 43 37 576

രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ മാളവികയിലൂടെ കേരളം നാലാം ഗോൾ നേടി. സബ്ബായി എത്തിയ ആരതി 70ആം മിനുട്ടിൽ അഞ്ചാം ഗോൾ സ്കോർ ചെയ്തു. മറ്റൊരു സബ് ശ്രീലക്ഷ്മി കളിയുടെ ഇഞ്ച്വറി ടൈമിൽ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. ഇനി മാർച്ച് 30ന് കേരളം ഉത്തരാഖണ്ഡിനെ നേരിടും.

Exit mobile version