Site icon Fanport

കേരളത്തിനായുള്ള ഇതിഹാസ താരങ്ങളുടെ ഫുട്ബോൾ മത്സരം സമനിലയിൽ

പ്രളയത്താൽ ബാധിക്കപ്പെട്ട കേരളത്തിന് കൈതാങ്ങാവാൻ ഗോവയിൽ നടത്തിയ ഫുട്ബോൾ മത്സരം സമനിലയിൽ. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ കണ്ട ഇതിഹാസങ്ങളുടെ ഒരുപട തന്നെ നേർക്കുനേർ വന്നു. കേരളത്തിന്റെ ഇതിഹാസങ്ങളും ഗോവയുടെ ഇതിഹാസങ്ങളുമായിരുന്നു ഏറ്റുമുട്ടിയത്. മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചു.

ഐ എം വിജയനാണ് ഇന്നലെ കേരളത്തിന്റെ ടീമിനെ നയിച്ചത്. ഗോവൻ ടീമിനെ ബ്രഹ്മാനന്ദും നയിച്ചു. ബ്രൂണോ കൗട്ടീനോ, മഹേഷ് ഗാവ്ലി, ലെസ്റ്റർ മസ്കരേനസ്, സാവിയോ മദേര തുടങ്ങി പ്രമുഖർ തന്നെ ടീമിൽ ഉണ്ടായിരുന്നു. കേരള നിരയിൽ കെ ടി ചാകൊ, ലയണൽ തോമസ്, ഷറഫ് അലി, കെ വി ധനേഷ്, ഫിറോസ് ഷെരീഫ്, അജയൻ, എൻ പി പ്രദീപ്, ഹക്കീം എന്നിവരും ഉണ്ടായിരുന്നു.

ഗോവയ്ക്കായി ഷങ്ക്വാൽകർ സ്കോർ ചെയ്തു. കേരളത്തിനായി ഷബീർ അലിയാണ് സ്കോർ ചെയ്തത്.

Exit mobile version