Picsart 23 02 10 10 56 30 978

ഇഞ്ച്വറി ടൈമിൽ വിജയ ഗോൾ!! കേരളം ഗോവയെ വീഴ്ത്തി കൊണ്ട് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ആരംഭിച്ചു

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഒഡീഷയിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് വിജയം. കേരളം ഇന്ന് ഗോവയെ ആണ് നേരിട്ടത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ ഒരു ഇഞ്ച്വറി ടൈം ഗോളിന്റെ ബലത്തിൽ 3-2ന് ജയിച്ചാണ് കേരളം മൂന്ന് പോയിന്റ് സ്വന്തമാക്കിയത്.

25-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നിജോ ഗിൽബേർട്ട് ആണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. പിന്നാലെ 57-ാം മിനിറ്റിൽ റിസ്വാൻ അലിയുടെ ഗോൾ കേരളത്തിന്റെ ലീഡ് 2-0 ആക്കി ഉയർത്തി. ഇവിടെ നിന്നാണ് ഗോവ തിരിച്ചടിച്ചത്. അവർ തുടരെ തുടരെ ഗോൾ നേടിയപ്പോൾ കളി 2-0ൽ നിന്ന് 2-2 എന്നായി.

എങ്കിലും കേരള പൊരുതൽ തുടർന്നു. 91-ാം മിനിറ്റിൽ ആസിഫിന്റെ ഗോളിൽ വിജയം ഉറപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ അടുത്ത മത്സരം ഫെബ്രുവരി 12ന് കർണാടകയുമായാണ്.

Exit mobile version