തിരുവനന്തപുരത്തെ ക്ലബിന് പേരായി, കേരള എവർഗ്രീൻ എഫ് സി, 18ന് ലോഞ്ച്

തിരുവനന്തപുരം കേന്ദ്രീകരിച്ച് വരുന്ന പുതിയ ഫുട്ബോൾ ക്ലബിന്റെ പേരും ലോഗോയും പുറത്തുവന്നു. കേരള എവർഗ്രീൻ എഫ് സി എന്നാകും ക്ലബിന്റെ പേര്. സിംഗപ്പൂരുള്ള മൈ സ്പോർട്ടും ബെംഗളൂരുവിലുള്ള ലിവിങ് സ്പോർട്ടും ഒന്നിച്ചാണ് തിരുവനന്തപുരത്ത് ഒരു ഐ ലീഗ് കളിക്കുന്ന പ്രൊഫഷണൽ ക്ലബ് എന്ന സ്വപ്നത്തിനായി കൈ കോർക്കുന്നത്.

18ന് തിരുവനന്തപുരത്ത് വെച്ചാകും ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. പച്ച നിറത്തിലുള്ള എവർഗ്രീൻ എഫ് സിയുടെ ലോഗോയിൽ കേരളത്തിന്റെ പക്ഷിയായ വേഴാമ്പലും ഉണ്ട്. മുമ്പ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ എവർഗ്രീൻ സിറ്റി എന്നു വിളിച്ചിരുന്നു. അതാണ് ക്ലബിന് എവർഗ്രീൻ എന്ന പേരിടാനുള്ള കാരണം.

കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ വളർത്തുകയാണ് കേരള എവർഗ്രീൻ എഫ് സി എന് ലക്ഷ്യം വെക്കുന്നത്. അടുത്ത വനിതാ ഐ ലീഗിലും എവർഗ്രീൻ എഫ് സി ടീമിനെ ഇറക്കും. ഇത്തവണ ഐലീഗിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് എവർഗ്രീൻ ഫുട്ബോൾ ക്ലബ് അധികൃതർ ഇപ്പോൾ. അങ്ങനെയാണെങ്കിൽ ഗോകുലത്തേയും ചേർത്ത് രണ്ട് ക്ലബുകൾ കേരളത്തെ ഐ ലീഗിൽ പ്രതിനിധീകരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ ദിനം തിളങ്ങി ക്രെയിഗ് ഇര്‍വിനും രംഗന ഹെരാത്തും
Next articleസെർജ് നാബ്രി ഹൊഫെൻഹെയിമിൽ