രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഫിൻലാന്റ് ക്ലബിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് യുവതാരങ്ങൾ ഫിൻലാൻഡിൽ. മലയാളി യുവതാരം പ്രശാന്ത് മോഹനും മിഡ്ഫീൽഡർ ലോകൻ മീതെയുമാണ് ഫിൻലാഡ് ഒന്നാം ഡിവിഷൻ ക്ലബിൽ എത്തിയിരിക്കുന്നത്. ഫിൻലാൻഡ് ഒന്നാം ഡിവിഷൻ ക്ലബായ എസ് ജെ കെ സൈനയോകിയിൽ എത്തിയ രണ്ട് താരങ്ങളും ഒരു മാസത്തോളം ക്ലബിന്റെ ഫസ്റ്റ് ടീമിനൊപ്പം പരിശീലിക്കും.

ഫിൻലാൻഡികെ സൈനയോക്കി നഗരത്തിലെ ക്ലബ് രാജ്യത്തെ മികച്ച ക്ലബുകളിൽ ഒന്നാണ്. ഫിൻലാൻഡ് പരിശീലകനായ ടോമി കൗട്ടനോന്റെ കീഴിലാകും രണ്ട് താരങ്ങളുടെയും പരിശീലനം. അടുത്ത ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യമാകാൻ ഈ പരിശീലനം ഇരുവരെയും സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ജൂലൈ ഒന്ന് വരെയാകും പ്രശാന്തും ലോകനും ഫിൻലാൻഡിൽ പരിശീലനം നടത്തുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമോഹൻ ബഗാൻ ക്യാപ്റ്റൻ ആം ബാൻഡ് ഷിൽട്ടൺ പോളിന് തന്നെ
Next articleഒത്തുകളി വിവാദങ്ങളിൽ എഫ് സി കേരളയുടെ ഔദ്യോഗിക പ്രതികരണം