അണ്ടർ 18 ലീഗ് : കേരള ബ്ലാസ്റ്റേഴ്സിന് ജയം

അണ്ടർ 18 യൂത്ത് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് എതിരാളികളായ സായി തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയത്. ഇന്നത്തെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പ്രഗ്യാനും അമൽ രാജും ഗോളുകൾ നേടിയപ്പോൾ സായിയുടെ ആശ്വാസ ഗോൾ ഫസീൻ നേടി. മത്സരത്തിന്റെ 28മത്തെ മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം അലക്സ് സജിയും സായിയുടെ താരം ഇനായത്തും ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയത് കൊണ്ട് ഇരു ടീമുകളും 10 പേരുമായാണ് അവസാന ഒരു മണിക്കൂർ കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial