കേരള ബ്ലാസ്റ്റേഴ്സ്

ഗോളുകൾ വയനാടിന് ആയി സമർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ

ഗോളുകൾ വയനാടിന് സമർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിൽ മുംബൈ സിറ്റി നേരിടുകയാണ്. ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചു ഗോളുകൾ നേടി മുന്നിട്ടു നിൽക്കുകയാണ്. ഇന്ന് ഗോൾ നേടിയപ്പോൾ എല്ലാം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വയനാടിനായാണ് ഈ ഗോളുകൾ സമർപ്പിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് ടീം കറുത്ത ആം ബാൻഡ് ധരിച്ച് ആണ് ഇന്ന് ഇറങ്ങിയത്

വയനാട്ടിൽ നടന്ന ധാരുണമായ ദുരന്തത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്ലബ് ഇന്ന് കറുത്ത ആം ബാൻഡ് ധരിച്ചായിരുന്നു കളത്തിൽ ഇറങ്ങിയത്. താരങ്ങളും കോച്ചിംഗ് സ്റ്റാഫുകളും എല്ലാവരും കറുത്ത ആം ബാൻഡ് ധരിച്ചാണ് ഇന്ന് കളത്തിൽ ഇറങ്ങിയത്. ഇന്ന് നോഹ ആദ്യ ഗോൾ അടിച്ചപ്പോഴും അതിനുശേഷം പെപ്ര രണ്ട് ഗോളടിച്ചപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അവരുടെ ആഹ്ലാദങ്ങളിൽ വെട്ടി ചുരുക്കി കൊണ്ട് ആഹ്ലാദങ്ങൾ വയനാടനായി സമർപ്പിക്കുന്നതായി ആഗ്യം കാണിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആകാശത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് തങ്ങളുടെ പ്രാർത്ഥനകൾ വയനാടിനൊപ്പം ഉണ്ട് എന്നും സൂചിപ്പിച്ചു. നേരത്തെ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്സ് വയനാടിനായി തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുന്നതായി ഇന്നലെ ഒരു ഔദ്യോഗിക പ്രസ്താവനകയിലൂടെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് കറുത്ത ആം ബാൻഡ് അണിഞ്ഞ് ആയിരിക്കും തങ്ങൾ ഇറങ്ങുക എന്നും കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞിരുന്നു.

കേരളത്തെ ആകെ നടുക്കിയ സംഭവമാണ് കഴിഞ്ഞദിവസം വയനാട്ടിൽ നടന്ന.ത് അതിന്റെ ആഘാതത്തിൽ നിന്ന് മലയാളികൾ ഇനിയും കരകയറിട്ടില്ല.

Exit mobile version