Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് യുവ മലയാളി താരങ്ങൾ ഇന്ത്യൻ അണ്ടർ 16 ടീമിൽ

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് രണ്ട് താരങ്ങൾ ഇന്ത്യൻ അണ്ടർ 16 ടീമിന്റെ ക്യാമ്പിൽ. മലയാളി താരങ്ങളായ ആദിൽ അബ്ദുള്ളയും വിപിൻ മോഹനനുമാണ് ഇന്ത്യൻ ക്യാമ്പിൽ എത്തിയിരിക്കുന്നത്. അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗിൽ നടത്തിയ ഗംഭീര പ്രകടനമാണ് ഇരുവരെയും ഇന്ത്യൻ ക്യാമ്പിൽ എത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ജൂനിയർ ലീഗിന്റെ സെമി ഫൈനൽ വരെ എത്തിയിരു‌‌ന്നു.

മധ്യനിര താരമായ വിപിൻ മോഹനൻ ജൂനിയർ ലീഗിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി ആറു മത്സരങ്ങൾ കളിച്ചിരുന്നു. ഒരു ഗോളും താരം നേടി. ഫോർവേഡായ ആദിൽ അബ്ദുള്ള 14 മത്സരങ്ങളിൽ കളിച്ചിരുന്നു. 4 ഗോളുകൾ ആദിൽ നേടിയിരുന്നു.

Exit mobile version