കേരള ബ്ലാസ്റ്റേഴ്സ് ടിക്കറ്റുകൾ എത്തി, 200 രൂപ മുതൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബുക്ക്മൈ ഷോ ആണ് ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് ഓൺലൈൻ ആയി ആരാധകരിൽ എത്തിച്ചിരിക്കുന്നത്. 200 രൂപ മുതൽ ടിക്കറ്റുകൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിന് ടിക്കറ്റ് നിരക്ക് മറ്റു മത്സരങ്ങളേക്കാൾ കൂടുതൽ ഉണ്ട്.

ഉദ്ഘാടന മത്സരത്തിന് ഈസ്റ്റ് ഗ്യാലറിക്കും വെസ്റ്റ് ഗ്യാലറിക്കും 200 എന്നതിനു പകരം 240 രൂപയാണ്. മറ്റു മത്സരങ്ങൾക്ക് 200 രൂപയാണ് ടിക്കറ്റ്. കഴിഞ്ഞ തവണ തുടക്കത്തിൽ ഗ്യാലറി ടിക്കറ്റുകൾക്ക് 100 രൂപ ആയിരു‌ന്നു. പിന്നീട് വില വർധിപ്പിക്കുക ആയിരുന്നു. മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ളതു കൊണ്ടുതന്നെ ഈ വിലവർധന ആരാധകരെ‌ കാര്യമായി നിരാശരാക്കില്ല.

മുമ്പ് കസേര സീറ്റുകൾ ഉണ്ടായിരുന്ന താഴെ ഉള്ള ഈസ്റ്റ് വെസ്റ്റ് സ്റ്റാൻഡുകൾക്ക് ഇത്തവണ 650 രൂപയാണ്. ഗോൾ പോസ്റ്റിനു പിറകിലുള്ള രണ്ട് സ്റ്റാൻഡുകൾക്കും 400 രൂപ വീതമാണ് ടിക്കറ്റ് റൈറ്റ്. വി ഐ പി ബോക്സിൽ 5000 രൂപ വിലമതിക്കുന്ന ടിക്കറ്റും ഉണ്ട്.

സൈറ്റ് ടിക്കറ്റ് എത്തിയതു മുതൽ തിരക്കുകാരണം സെർവർ പ്രശ്നം നേരിടുകയാണ്. മഞ്ഞപ്പടയുടെ സ്റ്റാൻഡ് ആയ ഈസ്റ്റ് ഗ്യാലറിയിലെ ടിക്കറ്റുകൾക്കാണ് തിരക്കധികം.

https://in.bookmyshow.com/sports/indian-super-league/kerala-blasters/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement