Picsart 25 03 24 19 59 48 537

സ്പാനിഷ് താരം സെർജിയോ കാസ്റ്റലിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നു

സ്പാനിഷ് സ്‌ട്രൈക്കർ സെർജിയോ കാസ്റ്റലുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രീ ക്രോണ്ടാക്ട് ഒപ്പിട്ടതായി റിപ്പോർട്ടുകൾ. 30 കാരനായ ഫോർവേഡ് നിലവിൽ ഒരു ഫ്രീ ഏജന്റാണ്, ഇന്ത്യൻ ഫുട്‌ബോളിന് താരം അപരിചിതനല്ല, മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷഡ്പൂർ എഫ്‌സിക്ക് വേണ്ടി കളിച്ചിട്ടുണ്ട്, 2019-20 സീസണിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു.

മാർബെയക്ക് ആയി ഈ സീസണിൽ കളിച്ച കാസ്റ്റലിന് സ്‌പെയിൻ, വിയറ്റ്‌നാം, ഓസ്‌ട്രേലിയ, സൈപ്രസ് എന്നിവിടങ്ങളിൽ കളിച്ചതുൾപ്പെടെ വലിയ പരിചയ സമ്പത്തുണ്ട്. ഈ സീസൺ അവസാനം താരം കരാർ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷ.

Exit mobile version