Site icon Fanport

സെമി ഫൈനൽ തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരെ

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സെമി ഫൈനൽ ഉറപ്പിക്കാൻ ആയി ഡ്യൂറണ്ട് കപ്പിൽ ഇറങ്ങും. ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബെംഗളൂരു എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി 7 മണിക്കാണ് ക്വാർട്ടർ പോരാട്ടം നടക്കുന്നത്. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം. സോണി ലൈവ്, ജിയോ ടിവി എന്നിവിടങ്ങളിൽ സ്ട്രീം ചെയ്യാനും ആകും.

Picsart 24 08 22 20 48 52 561

ഗ്രൂപ്പ് ഘട്ടത്തിൽ ഗോളടിച്ചു കൂട്ടിയ കേരള ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലാണ് ക്വാർട്ടർ ഫൈനലിലേക്ക് എത്തുന്നത്. ഗോളടിച്ചു കൂട്ടുന്ന നോഹ സദോയിയും പെപ്രയും തന്നെയാകും ഇന്നും ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിനെ നയിക്കുക. ഒപ്പം ലൂണയും ഉണ്ടാകും.

ഐമൻ, അസ്ഹർ എന്നിവരും ബ്ലാസ്റ്റേഴ്സ് നിരയിൽ മികച്ച ഫോമിലാണ്. വിബിൻ മോഹനൻ സ്ക്വാഡിനൊപ്പം ചേർന്നതിനാൽ ഇന്ന് വിബിൻ കളിക്കാൻ സാധ്യതയുണ്ട്.പ്രബീർ ദാസും ടീമിൽ തിരികെയെത്തിയിട്ടുണ്ട്.

Exit mobile version