കേരള ബ്ലാസ്റ്റേഴ്സ് യുവനിരയ്ക്ക് ഇന്നാദ്യ അങ്കം

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐ ലീഗിലെ തങ്ങളുടെ ആദ്യ അങ്കത്തിന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഇറങ്ങും. കർണാടക ക്ലബായ ഓസോൺ എഫ് സിയാണ് ഗ്രൂപ്പ് ബിയിൽ കേരളത്തിന്റെ എതിരാളികൾ. ഹോം ആൻഡ് എവേ രീതിയിലാണ് ഇത്തവണ സെക്കൻഡ് ഡിവിഷൻ നടക്കുന്നത്.

എഫ് സി കേരള, എഫ് സി ഗോവ റിസേർവ്സ്, മധ്യഭരത് സ്പോർട്സ് ക്ലബ്, ഫതേഹ് ഹൈദരബാദ്, ഓസോൺ എഫ് സി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാലും ഐ എസ് എൽ റിസേർവ് ടീമുകൾ സെക്കൻഡ് ഡിവിഷന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കില്ല.

ഐ എസ് എല്ലിൽ കളിച്ച സഹൽ അബ്ദുൽ സമദ്, പ്രശാന്ത് മോഹൻ, ദീപെന്ദ്ര നേഗി തുടങ്ങിയ താരങ്ങളൊക്കെ റിസേർവ്സ് ടീമിനായി ഇന്നിറങ്ങും.ഇന്ന് നാലു മണിക്ക് കലൂർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. പ്രവേശനം സൗജന്യമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement