കൊച്ചി സ്റ്റേഡിയം വിഷയത്തിൽ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്

കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ത്യൻ – വിൻഡീസ് മത്സരം നടത്താൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ കോലാഹലങ്ങൾക്ക് പിറകെ ഔദ്യോഗിക വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്. കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് സംഭവത്തിൽ നിസ്സംഗത പുലർത്തുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ തങ്ങളോട് നിലപാട് വ്യക്തമാക്കി പത്രക്കുറിപ്പ് ഇറക്കിയത്.

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടത്തിയാൽ ഗ്രൗണ്ടിന് സംഭവിച്ചേക്കാവുന്ന കേടുപാടുകളെ കുറിച്ചുള്ള  ഉത്‌കണ്‌ഠ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് ജി.സി.ഡി.എയെ അറിയിച്ചിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പത്ര കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.  കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെയും ഫുട്ബോൾ ആരാധകരുടെയും വികാരങ്ങളെ മാനിച്ചുകൊണ്ട് ക്രിക്കറ്റ് മത്സരം തിരുവനന്തപുരം കാര്യവട്ടത്തുള സ്പോർട്സ് ഹബ്ബിൽ വെച്ച് നടത്തുന്നതാണ് നല്ലതെന്ന് പത്ര കുറിപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് പറയുന്നുണ്ട്. ഐ.എസ് എൽ മത്സരങ്ങൾ നേരത്തെ നിശ്ചയിച്ചത് പോലെ നവംബറിൽ നടകേണ്ടതുകൊണ്ടു തന്നെ ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടത്തുന്നതാണ് ഉചിച്ചതമെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

മുപ്പതോളം ഐ എസ് എൽ മത്സരങ്ങൾ നടന്ന സ്റ്റേഡിയം ഫിഫ അണ്ടർ 17 ലോകക്കപ്പിനായി കൂടുതൽ മികച്ചതാക്കിയതാണെന്നും പത്ര കുറിപ്പിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് വ്യക്തമാക്കുന്നുണ്ട്. ഈ വിവരങ്ങൾ എല്ലാം ജി.സി.ഡി.എ ചെയർമാനെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പത്രക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമ്പ്യൻസ് ലീഗ്; ആദ്യ പാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
Next articleസന്തോഷ് ട്രോഫി : മലയാളി കരുത്തിൽ ഗോവയെ മറികടന്ന് കർണാടക