അനസ് എടത്തൊടികയെയും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് കൂടുതൽ മലയാളി താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനകം തന്നെ മുംബൈ സിറ്റി താരമായ എം പി സക്കീറുമായും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം അബ്ദുൽ ഹക്കുവുമായും കരാറിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോ നോട്ടമിട്ടിരിക്കുന്നത് ഇന്ത്യൻ താരം അനസ് എടത്തൊടിയെ ആണ്.

അടുത്ത സീസണ് മുന്നെ അനസിനെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ഇപ്പോൾ കേരളത്തിലുള്ള അനസുമായി കേരള മാനേജ്മെന്റ് ചർച്ചകൾ നടത്തി വരികയാണ്. ഇപ്പോൾ ജംഷദ്പൂരിന്റെ താരമായ അനസ് എടത്തൊടിക ജംഷദ്പൂർ മാനേജ്മെന്റുമായും ചർച്ചകൾ നടത്തിയ ശേഷം മാത്രമെ അന്തിമ തീരുമാനത്തിൽ എത്തൂ.

കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുക എന്നത് തന്റെ ലക്ഷ്യമാണെന്നും കരിയർ അവസാനിക്കുന്നതിന് മുന്നേ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടണമെന്നും അനസ് ഈ സീസൺ തുടക്കത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഡ്രാഫ്റ്റിലൂടെ ആയിരുന്നു അനസിനെ ജംഷദ്പൂർ സ്വന്തമാക്കിയത്. പരിക്ക് കാരണം ഈ‌ സീസണിലെ ഭൂരിഭാഗവും അനസിന് നഷ്ടമായി.

അനസ് എത്തുകയാണെങ്കിൽ ജിങ്കൻ അനസ് എന്ന ഇന്ത്യൻ ടീമിലെ സെന്റർ ബാക്ക് കേരളത്തിന് സ്വന്തമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement