Blasters Luna Noah

കേരള ബ്ലാസ്റ്റേഴ്സിന് പ്രീമിയർ 1 ക്ലബ് ലൈസൻസ് ലഭിച്ചില്ല


2025-26 സീസണിലേക്കുള്ള പ്രീമിയർ 1 ക്ലബ് ലൈസൻസ് നേടുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് (KBFC) പരാജയപ്പെട്ടു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ക്ലബ് ലൈസൻസിംഗ് പ്രക്രിയയിലാണ് ബ്ലാസ്റ്റേഴ്സിന് ലൈസൻസ് നിഷേധിക്കപ്പെട്ടത്. ചില ആവശ്യകതകൾ ക്ലബിന്റെ നിയന്ത്രണത്തിന് അതീതമായതിനാലാണ് ലൈസൻസ് ലഭിക്കാത്തതെന്ന് ക്ലബ് അറിയിച്ചു.

പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് ഇതിന് ഒരു പരിഹാരം കാണുമെന്നും ക്ലബ് വ്യക്തമാക്കി.


അപേക്ഷ നിരസിക്കപ്പെട്ട ക്ലബ്ബുകൾക്ക്, ബാധകമായ ലൈസൻസിംഗ് ചട്ടങ്ങൾ അനുസരിച്ച്, തീരുമാനത്തിനെതിരെ അപ്പീൽ നൽകാനോ ദേശീയ ക്ലബ് മത്സരത്തിൽ പങ്കെടുക്കാൻ ഇളവ് തേടാനോ അവകാശമുണ്ട്.

ഒരു സാങ്ക്ഷനും ഇല്ലാതെ ലൈസൻസ് നേടിയത് പഞ്ചാബ് എഫ് സി മാത്രമാണ്. സാങ്ക്ഷനോടു കൂടെ മുംബൈ സിറ്റി, മോഹൻ ബഗാൻ, ബെംഗളൂരു, ജംഷദ്പൂർ, എഫ് സി ഗോവ, ചെന്നൈയിൻ, ഈസ്റ്റ് ബംഗാൾ എന്നി ക്ലബുകൾ ലൈസൻസ് നേടി.

 

Exit mobile version