ബ്ലാസ്‌റ്റേ്‌ഴ്‌സിനെ പ്രശംസിച്ച് ഗോകുലം എഫ് സി കോച്ച് ബിനു ജോര്‍ജ്

- Advertisement -

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പ്രശംസിച്ച് കേരളത്തിന്റെ ഒരേയൊരു ഐലീഗ് ക്ലബ് ഗോകുലം എഫ് സി മുഖ്യ പരിശീലകന്‍ ബിനു ജോര്‍ജ്. കേരള ഫുട്‌ബോളിന് ഒരു പരിധിവരെ മുന്നോട്ട് കുതിക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ് സാധീനിച്ചെന്ന് ബിനു ജോർജ്ജ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ വരവ് കൊണ്ട് മാതാപിതാക്കള്ക്ക് തങ്ങളുടെ കുട്ടികളെ ഫുട്‌ബോള്‍ പരിശീലനങ്ങള്‍ക്ക് വിടണമെന്ന ചിന്ത ഉണ്ടായെന്നും ഗോകുലം എഫ് സി മുഖ്യ പരിശീലകന്‍ ബിനു ജോര്‍ജ് ഫാന്‍പോര്‍ട്ടിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

Courtesy: Amritha AS

ഐ ലീഗില്‍ അരങ്ങേറുന്ന ഗോകുലം എഫ് സിക്ക് തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ഷില്ലോങ്ങ് ലാജോംഗുമായാണ് ആദ്യമത്സരം. ഡിസംബര്‍ 4ന് കോഴിക്കാട് ചെന്നൈക്കെതിരെയാണ് ആദ്യ ഹോം മത്സരം.

Courtsey: Amritha AS

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement