ഓസോണിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്ലാസ്റ്റേഴ്സ്

ഓസോൺ എഫ് സിയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ചാമ്പ്യന്മാർ. സെക്കൻഡ് ഡിവിഷൻ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ അവസാന ദിനമായ ഇന്ന് ബെംഗളൂരുവിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഓസോണിനെ വീഴ്ത്തിയത്. സൂരജ് നേടിയ ഏകഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം ഉറപ്പിച്ചത്.

ജയത്തോടെ ഗ്രൂപ്പിൽ 21 പോയന്റായ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം തങ്ങളുടേതാക്കി. 19 പോയന്റുള്ള ഓസോണും എഫ് സി കേരളയുമാണ് പിറകിൽ. ഗ്രൂപ്പ് ചാമ്പ്യന്മാരായി എങ്കിലും ഐ എസ് എൽ റിസേർവ് ടീമായതു കൊണ്ട് ഫൈനൽ റൗണ്ടിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് കടക്കില്ല. പകരം രണ്ടാം സ്ഥാനക്കാരായ ഓസോണാണ് കടക്കുക. മികച്ച പ്രൊഫഷണൽസുള്ള ഓസോൺ, എഫ് സി കേരള, ഫതേഹ് ഹൈദരബാദ് എന്നിവരെ ഒകെക് പിന്തള്ളി ഗ്രൂപ്പിൽ ഒന്നാമത് എത്തിയതിൽ ബ്ലാസ്റ്റേഴ്സിന്റെ യുവനിരയ്ക്ക് അഭിമാനിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial