കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് ആദ്യ ജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് ആദ്യ ജയം. ഇന്ന് കലൂരിൽ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഫതേഹ് ഹൈദരാബാദിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

തുടക്കം മുതൽ ഇന്ന് കേരളത്തിന്റെ ആധിപത്യമാണ് കൊച്ചിയിൽ കണ്ടത്. 13ആം മിനുട്ടിക് റിസ്വാൻ അലിയാണ് ബ്ലാസ്റ്റേഴ്സിനെ തുടക്കത്തിൽ മുന്നിൽ എത്തിച്ചത്. ആദ്യ മത്സരത്തിലും റിസ്വാൻ ഗോൾ നേടിയിരുന്നു. അനന്ദു മുരളിയും സുരാജ് റവതുമാണ് ഇന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ മറ്റു സ്കോറേഴ്സ്.

25ആം തീയതി മധ്യഭാരത് എഫ് സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പിനുള്ള എവേ കിറ്റ് അര്‍ജന്റീന പുറത്തിറക്കി
Next articleഓള്‍റൗണ്ട് പ്രകടനവുമായി നിനീഷ്, 4 വിക്കറ്റ് ജയം സ്വന്തമാക്കി സണ്‍ടെക്