Site icon Fanport

പെപ്ര, ഇഷാൻ പണ്ഡിത, കമൽജിത് എന്നിവർ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

Peprah Blasters


കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് താരങ്ങൾ ക്ലബ് വിട്ടതായി അറിയിച്ചു. ക്ലബ്ബുമായി ഉണ്ടാക്കിയ കരാറുകൾ അവസാനിച്ചതിനെ തുടർന്ന് ഘാന മുന്നേറ്റനിര താരം ക്വാമെ പെപ്ര, യുവ ഇന്ത്യൻ താരം ഇഷാൻ പണ്ഡിത എന്നിവരും ലോൺ കാലാവധി പൂർത്തിയായതോടെ ഗോൾകീപ്പർ കമൽജിത് സിംഗും ആണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.

ishan


അവസാന 2 സീസണായി ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ള ക്വാമെ പെപ്ര ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സ്ഥിരമായി ടീമിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും പെപ്രയെ റിലീസ് ചെയ്യാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു.

ഇഷാൻ പണ്ഡിതക്ക് അധികം അവസരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ലഭിച്ചിരുന്നില്ല. പരിക്കും താരത്തിന് വിനയായി. കഴിഞ്ഞ സീസണിൽ ഗോൾ കീപ്പർമാർക്ക് പരിക്കേറ്റ് പ്രതിസന്ധി വന്നപ്പോൾ ലോണിൽ എത്തിയ കമൽജിത് സിംഗ് ലോൺ കാലാവധി പൂർത്തിയാക്കിയതോടെ സ്വന്തം ക്ലബ്ബിലേക്ക് മടങ്ങും.


Exit mobile version