Picsart 23 07 28 19 34 38 256

പ്രീസീസൺ മത്സരത്തിൽ 8 ഗോൾ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ ആദ്യ പ്രീസീസൺ മത്സരം കളിച്ചു. മഹരാജാസ് കോളേജ് ടീമിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എട്ടു ഗോളുകളാണ് അടിച്ചു കൂട്ടിയത്. 8-0ന്റെ വിജയവും അവർ സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ന് മൂന്ന് താരങ്ങൾ ഇരട്ട ഗോളുകൾ നേടി. രാഹുൽ കെ പി, ബിജോയ്, ബിദ്യാസാഗർ എന്നിവർ ആണ് ഇന്ന് ഇരട്ട ഗോളുകൾ നേടിയത്.

വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, ദിമിത്രസ് എന്നിവർ ഒരോ ഗോൾ വീതവും നേടി. വരും ദിവസങ്ങളിൽ കൂടുതൽ പ്രീസീസൺ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും. അവസാന മൂന്ന് ആഴ്ചയായി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ പരിശീലനം നടത്തുന്നുണ്ട്. അടുത്ത മാസം നടക്കുന്ന ഡൂറണ്ട് കപ്പ് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലെ ആദ്യ ടൂർണമെന്റ്.

Exit mobile version