പ്രധാന താരങ്ങൾ ഒന്നും ഇല്ലാതെ കെനിയ

- Advertisement -

മറ്റന്നാൾ ആരംഭിക്കുന്ന ഇന്റർ കോണ്ടിനന്റൽ കപ്പിനെത്തുന്ന കെനിയ ടീമിൽ പ്രധാന താരങ്ങളാരുമില്ല. ടീം ക്യാപ്റ്റൻ ടോട്ടൻഹാം താരം വിക്ടർ വെന്യാമ ഉണ്ടാകില്ല എന്ന് നേരത്തെ വ്യക്തമായിരുന്നു എങ്കിലും കെനിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന മികച്ച താരങ്ങൾ വരെ‌ ടീമിനൊപ്പം ഇല്ല. ക്ലബുകൾ താരങ്ങളെ വിട്ട് തരുന്നില്ല എന്ന കാരണം പറഞ്ഞാണ് റിസേർവ് ടീമുമായ് കെനിയ ഇന്ത്യയിൽ എത്തുന്നത്.

നേരത്തെ ടൂർണമെന്റിലെ മറ്റൊരു ടീമായ ന്യൂസിലാൻഡും യുവനിരയെ ഇന്ത്യയിലേക്ക് അയക്കാനാണ് തീരുമാനിച്ചത്. മികച്ച ടീമുകളുമായി പോരാട്ടം നടത്തി ഏഷ്യൻ കപ്പിന് ഒരുങ്ങാം എന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ് ഇതൊക്ക.

Goalkeepers: തിമോതി, പാട്രിക് മറ്റെസി, ഒമൊണ്ടി

Defenders: അറ്റുഡോ, മുസ മുഹമ്മദ്, മൈക്കിൾ, ബെർണാഡ്, ഡെനിസ് ഒദുയമ്പൊ, ജോൺസ്റ്റൻ, ബോൾട്ടൺ, എറിക് ഔമ

Midfielders: കെന്നെത്, വിൻസന്റ് വാസാമ്പൊ, ഒമൊട്ടൊ, ക്രിസ്പിൻ, ക്ലിഫ്ട്ൺ, ഡുങ്കൺ

Attackers: ഒവെല്ല, തിമോതി, ജോൺ മക്വറ്റ, മുതമ്പ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement