ഇന്റർ കോണ്ടിനന്റൽ കപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറി, പകരം കെനിയ

- Advertisement -

അടുത്ത മാസം മുംബൈയിൽ നടക്കുന്ന പ്രഥമ ഇന്റർ കോണ്ടിനന്റൽ കപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറി. മുംബൈ അരീനയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെ നാലു രാഷ്ട്രങ്ങൾ കളിക്കുന്ന ടൂർണമെന്റായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് ജൂലൈയിൽ COSAFA കപ്പിന് ആതിഥ്യം വഹിക്കേണ്ടതുണ്ട് എന്നതിനാൽ ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ പ്ലാനിങിൽ വന്ന പിഴയാണെന്നാണ് എ ഐ എഫ് എഫ് ഇതിനോട് പ്രതികരിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് പകരം ആഫ്രിക്കൻ ടീമായ കെനിയ ടൂർണമെന്റിൽ പങ്കെടുക്കും. 113ആം റാങ്കിലുള്ള കെനിയയ്ക്കൊപ്പം ചൈനീസ് തായ്പൈ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇനി എല്ലാ വർഷവും ഇന്റർ കോണ്ടിനന്റൽ കപ്പ് നടക്കുമെന്നും എ ഐ എഫ് എഫ് അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement