Picsart 22 12 16 11 57 26 899

മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൊഹമ്മദൻസിന്റെ കോച്ചാകും

മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വികൂന ഐക്ലീഗ് ക്ലബായ മൊഹമ്മദൻസിന്റെ പരിശീലകൻ ആകും. മൊഹാദൻസ് അവരുടെ പരിശീലകനായ ആന്ദ്രെ ചെർനിഷോവിനെ പുറത്താക്കിയിരുന്നു. ഈ സീസണിലെ പ്രകടനങ്ങൾ മോശമായതാണ് കോച്ചിനെ മാറ്റാനുള്ള കാരണം. വികുന ഉടൻ ചുമതലയേൽക്കും എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

കൊൽക്കത്തൻ ക്ലബായ ഡയമണ്ട് ഹാർബർ ഫുട്ബോൾ ക്ലബിൽ ആയിരുന്നു അവസാനം കിബു വികൂന പരിശീലകനായി പ്രവർത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം പോളിഷ് ക്ലബായ എൽ കെ എസ് ലോഡ്സിലും കിബു പ്രവർത്തിച്ചിരുന്നു‌.

2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച കിബു വികൂനയെ ആ സീസൺ അവസാനം ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കിബുവിന്റെ കീഴിൽ വളരെ മോശം പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. മുമ്പ് ഐ ലീഗ് മോഹൻ ബഗാനെ പരിശീലിപ്പിച്ചിട്ടുള്ള കിബു വികൂന അവരെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നു.

Exit mobile version