Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിനെ അവസാന സ്ഥാനത്ത് ആക്കി ഗോകുലം കേരള

കേരള പ്രീമിയർ ലീഗിൽ സൂപ്പർ സിക്സ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്ത്‌. ഇന്ന് നടന്ന സൂപ്പർ സിക്സ് റൗണ്ടിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരളയോട് പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഗോകുലം കേരള വിജയിച്ചത്. ആദ്യ പകുതിയിൽ ലൈവാംഗിലൂടെ ഗോകുലം ലീഡ് എടുത്തു.

ഗോകുലം കേരള 23 03 10 19 09 53 410

രണ്ടാം പകുതിയിൽ അവസാനം സ്റ്റീഫൻ ഒരു ഗോൾ കൂടെ നേടിയതോടെ ഗോകുലം കേരള വിജയം ഉറപ്പിക്കുക ആയിരുന്നു. ഈ വിജയത്തോടെ ഗോകുലം കേരള 7 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സെമിയിൽ വയനാട് യുണൈറ്റഡിനെ ആകും ഗോകുലം കേരള നേരിടുക. വയനാട് യുണൈറ്റഡ്, കേരള പോലീസ്, ഗോകുലം കേരള, കേരള യുണൈറ്റഡ് എന്നിവരാണ് സെമി യോഗ്യത നേടിയത്‌. എന്നാൽ കേരള പോലീസ് മറ്റൊരു ടൂർണമെന്റിൽ കളിക്കേണ്ടതു കൊണ്ട് സെമിയിൽ കളിക്കാൻ ആവില്ല എന്ന് കേരള എഫ് എയെ അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കോവളം എഫ് സി ആകും സെമിയിൽ കളിക്കുക. കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സിക്സിൽ ഏറ്റവും അവസാനത്തായാണ് ഫിനിഷ് ചെയ്തത്.

Exit mobile version