Site icon Fanport

ബിദ്യക്ക് ഹാട്രിക്ക്, വലിയ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പ് അവസാനിപ്പിച്ചു

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ടം കേരള ബ്ലാസ്റ്റേഴ്സ് വിജയത്തോടെ അവസാനിപ്പിച്ചു. ഇന്ന് അവസാന മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടി. ഹട്രിക്കുമായി ബിദ്യ ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായി. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിക്കാത്തതിനാൽ ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ അടുത്ത റൗണ്ടിൽ കടക്കില്ല എന്ന് ഉറപ്പായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 08 21 16 51 08 200

ഇന്ന് മികച്ച രീതിയിലാണ് ബ്ലാസ്റ്റേഴ്സ് മത്സരം ആരംഭിച്ചത്. ഒമ്പതാം മിനുട്ടിൽ ഐമനിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. വിബിനൊപ്പം നടത്തിയ മികച്ച നീക്കത്തിലൂടെ ആയിരുന്നു ഐമന്റെ ഗോൾ. ഐമൻ ഈ ടൂർണമെന്റിൽ നേടുന്ന രണ്ടാം ഗോളാണിത്.

12ആം മിനുട്ടിൽ ഡാനിഷിന്റെ ഒരു പാസിൽ നിന്ന് ബിദ്യ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0ന് അവസാനിച്ചു. രണ്ടാം പകുതിയിൽ ഡാനിഷിന്റെ മികച്ച ഫിനിഷിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി. 62ആം മിനുട്ടിൽ ബിദ്യ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. 82ആം മിനുട്ടിൽ ഹാട്രിക്കും നേടി.

Exit mobile version