കവരത്തി ലീഗിൽ സമനിലയുടെ ദിനം

- Advertisement -

കവരത്തി: കവരത്തി ലീഗ് ഫുട്ബോളിൽ ഇന്ന് സമനിലക്കുരുക്കുകളുടെ ദിവസമായിരുന്നു. പുഷ്പ-വിക്ടറി ക്ലബ്, യുഎഫ്സി-ഷാർക്ക് എഫ്സി മത്സരങ്ങളിൽ ഓരോ ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.

പുഷ്പ-വിക്ടറി ക്ലബ് മത്സരത്തിൽ പുഷ്പക്ക് വേണ്ടി കടമത്ത് സ്വദേശി ഇമ്രാൻ ഗോൾ നേടിയപ്പോൾ വിക്ടറി ക്ലബ്ബിന്റെ ഗോൾ മുനീറിന്റെ വകയായിരുന്നു. രണ്ടാമത്തെ കളിയിൽ അൺഎമ്പ്ലോയീസ് ക്ലബ്ബിനു വേണ്ടി അവരുടെ ക്യാപ്റ്റൻ ഫൈസലും ഷാർക്ക് എഫ്സിക്ക് വേണ്ടി ഷഫീക്കും ഗോൾ നേടി. ഷാർക്ക് എഫ്സിക്ക് ലഭിച്ച പെനാൽറ്റി നസീം നഷ്ടപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement