Picsart 23 06 01 22 58 16 108

“ഇന്റർനെറ്റിൽ കേൾക്കുന്നത് സത്യമല്ല” – ബെൻസീമ

ബെൻസീമ സൗദി അറേബ്യയിലേക്ക് എന്ന് അഭ്യൂഹങ്ങൾ ഉയരവെ തനിക്ക് ഭാവിയെ കുറിച്ച് ഒന്നും വ്യക്തമാക്കാൻ ഇല്ല എന്ന് താരം പറഞ്ഞു. താൻ റയൽ മാഡ്രിഡിൽ ഇരിക്കെ ഭാവിയെ കുറിച്ച് എന്താണ് സംസാരിക്കേണ്ടത് എന്ന് ബെൻസീമ ചോദിച്ചു.

“മാഡ്രിഡ് ആരാധകരോട് സംസാരിക്കണോ? എന്തിനെക്കുറിച്ചാണ് സംസാരിക്കുക? ഞാൻ മാഡ്രിഡിൽ ആണെങ്കിൽ എന്തിനാണ് ഭാവിയെക്കുറിച്ച് സംസാരിക്കുന്നത്…”. അദ്ദേഹം ചോദിച്ചു. ഇന്റർനെറ്റിൽ കേൾക്കുന്നത് സത്യമല്ല എന്നും ബെൻസീമ പറഞ്ഞു.

“ആരാണ് സംസാരിക്കുന്നത് ഇന്റർനെറ്റിൽ അല്ലെ, ഇന്റർനെറ്റിൽ കേൾക്കുന്നത് യാഥാർഥ്യമല്ല”. അദ്ദേഹം പറഞ്ഞു. റയൽ മാഡ്രിഡിൽ തുടരണോ അതോ വിടണോ? ഇപ്പോൾ, ഞാൻ ഇവിടെയുണ്ട്… ശനിയാഴ്ച ഞങ്ങൾക്ക് ഒരു കളിയുണ്ട്. അതിലാണ് ശ്രദ്ധ. അദ്ദേഹം പറഞ്ഞു.

“റയൽ മാഡ്രിഡ് ആരാധകർ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. ഞാൻ കളിക്കളത്തിലായിരിക്കുമ്പോൾ എനിക്ക് അത് അറിയാം. ഞാൻ അവർക്കായി എന്റെ ഏറ്റവും മികച്ചത് എപ്പോഴും നൽകുന്നു. ” ബെൻസീമ കൂട്ടിച്ചേർത്തു.

Exit mobile version