primus mobile
primus mobile

എംബാപ്പേയെ പിന്നിലാക്കി കാന്റെ ‘ഫ്രഞ്ച് ഫുട്‌ബോളർ ഓഫ് ദി ഇയർ’

ടീനേജ് സെൻസേഷൻ എംബാപെയെ പിന്നിലാക്കി ചെൽസിയുടെ മധ്യനിര താരം എൻഗോലോ കാന്റെ ഫ്രാൻസ് ഫുട്‌ബോളിന്റെ ‘ഫ്രഞ്ച് ഫുട്‌ബോളർ ഓഫ് ദി ഇയർ’ പുരസ്‌കാരം സ്വന്തമാക്കി. 26 കാരനായ കാന്റെ എംബപെയെ 5 വോട്ടുകൾക്ക് പിന്നിലാക്കിയാണ് പുരസ്കാരം സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ കരീം ബെൻസീമയാണ് മൂന്നാം സ്ഥാനം നേടിയത്.

2016-2017 സീസണിൽ ചെൽസിയെ പ്രീമിയർ ലീഗ് ജേതാക്കൾ ആക്കുന്നതിൽ വഹിച്ച നിർണായക പങ്കാണ് കാൻറ്റെക്ക് പുരസ്കാരം നേടി കൊടുത്തത്. ലെസ്റ്ററിൽ നിന്ന് ചെൽസിയിൽ എത്തിയ കാന്റെ ആദ്യ സീസണിൽ തന്നെ ചെൽസി മധ്യനിരയുടെ നെടും തൂണായിരുന്നു. ആ സീസണിൽ പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള അവാർഡും കാന്റെ സ്വന്തമാക്കി. 2017 ബാലൻ ഡോർ പുരസ്കാരത്തിൽ എട്ടാം സ്ഥാനം നേടാനും കാൻന്റെക്ക് സാധിച്ചു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന് ഫുട്‌ബോൾ പണ്ഡിതർ പലരും വിലയിരുത്തുന്ന കാന്റെ 2016 ഇൽ ലെസ്റ്ററിനൊപ്പവും പ്രീമിയർ ലീഗ് ജേതാവായിരുന്നു. സർ അലക്‌സ് ഫെർഗൂസൻ അടക്കമുള്ളവർ ആ സീസണിൽ കാന്റെക്ക് പ്രശംസയുമായി എത്തിയിരുന്നു. 2016 ഇൽ അത്ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാനായിരുന്നു ഫ്രഞ്ച് ഫുട്‌ബോളർ ഓഫ് ദി ഇയർ പിരസ്കാരം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial