കൊച്ചി സ്റ്റേഡിയം അപകടനിലയിൽ, ഇനിയും വൈകിയാൽ കാത്തിരിക്കുന്നത് വലിയ ദുരന്തം

- Advertisement -

ഫിഫാ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ഹായിവർ സെപ്പി ഐ എസ് എല്ലിന്റെ തുടക്കത്തിൽ ഒരു ട്വീറ്റ് ഇട്ടത് എത്രപേരുടെ ഓർമ്മയിൽ ഉണ്ട് എന്ന് അറിയില്ല. കലൂർ സ്റ്റേഡിയത്തിന്റെ ഏറ്റവും മുകളിലത്തെ ഗ്യാലറിയിൽ ആളെ കയറ്റിയത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും സ്റ്റേഡിയം അപകടത്തിലാണ് അവിടെ കാണികളെ കയറാൻ അനുവദിക്കരുത് എന്നുമായിരുന്നു ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരളത്തിലെ ജനത്തെ കണ്ട അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

അന്ന് അതിന് അധികം ആരും വിലകൊടുത്തില്ല. എന്നാൽ കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ശേഷം പുറത്തു വന്ന വാട്സാപ് വീഡിയോകൾ ആണ് ഇപ്പോൾ വീണ്ടും കൊച്ചി സ്റ്റേഡിയത്തിന്റെ അപകടാസ്ഥ കാണിക്കുന്നത്. സ്റ്റേഡിയത്തിന്റെ ഈസ്റ്റ് ബ്ലോക്കിലെ മുകളിലത്തെ നില ആരാധകരുടെ ചാട്ടത്തിനൊപ്പം കുലുങ്ങുന്നത് വീഡിയോയിൽ വ്യക്തമാണ്. കാലപഴക്കവും താങ്ങാനാവുന്നതിൽ കൂടുതൽ ആൾക്കാരെ സ്റ്റേഡിയത്തിലേക്ക് കടത്തുന്നതും ഒരു വലിയ ദുരന്തലിലേക്കാണ് നമ്മെ നയിക്കുന്നത് എന്ന് ഈ വീഡിയോ ദൃശ്യങ്ങൽ കാണിക്കുന്നു.

നേരത്തെ സ്റ്റേഡിയത്തിൽ ഒരു അപകടം ഉണ്ടായാൽ ആളെ ഒഴിപ്പിക്കാനുള്ള സംവിധാനം ഇല്ലാ എന്ന കാരണം കാണിച്ച് സ്റ്റേഡിയം കപ്പാസിറ്റി ലോകകപ്പിന്റെ സമയത്ത് ഫിഫ 29000 ആയി കുറച്ചിരുന്നു. കപ്പും വിജയവുമില്ലാത്ത സങ്കടം ആരാധകരുടെ എണ്ണം കാണിച്ച് അടക്കുന്ന കേരള ഫുട്ബോൾ പ്രേമികൾ ഈ പ്രശ്നം ഉടൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയില്ലാ എങ്കിൽ കേരള ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മോശം ദിവസങ്ങൾക്കായി ഒരുങ്ങിയിരിക്കുന്നതിന് തുല്യമാകും അത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement