അവസാന മത്സരവും കളിച്ച് ബ്രസീലിന്റെ ഇതിഹാസം MLS വിട്ടു

- Advertisement -

ബ്രസീലിനും മിലാനും വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ള കാക ഒർലാൻഡോ സിറ്റിയോട് വിടപറഞ്ഞു. ഒർലാൻഡോ സിറ്റിയുടെ ക്യാപ്റ്റനായ കാക ഇന്നലെ ഒർലാൻഡോയുടെ സീസണിലെ അവസാന ഹോം മത്സരത്തോടെ ടീമിനോടും എം എൽ എസ്സിനോടും വിടപറഞ്ഞു. മത്സരത്തിൽ 1-0 എന്ന സ്കോറിന് ഒർലാൻഡോ പരാജയപ്പെട്ടെങ്കിലും കാകയുടെ വിടവാങ്ങലിന് ഒർലാൻഡോ ഒട്ടും നിറംകുറച്ചില്ല.

2014ലാണ് കാക എം എൽ എസ് ക്ലബായ ഒർലാൻഡോയിൽ എത്തിയത്. 73 മൂന്നു മത്സരങ്ങൾ അമേരിക്കയിൽ കളിച്ച കാക 24 ഗോളും ക്ലബിനായി നേടി. മത്സര ശേഷം ശരീരത്തിന് ശക്തമായ വേദനകൾ അനുഭവപ്പെടുന്നു എന്നും അതുകൊണ്ട് തന്നെ ഫുട്ബോളിനോട് വിടപറയുമെന്നും കാക നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വിരമിക്കുന്നതിന് മുമ്പ് സാവോ പോളയിൽ ഒരിക്കൽ കൂടെ ബൂട്ട് കെട്ടുമെന്നാണ് കരുതപ്പെടുന്നത്.

സാവോ പോളോ, റയൽ മാഡ്രിഡ്, മിലാൻ തുടങ്ങി എല്ലാ ക്ലബിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള കാക ചാമ്പ്യൻസ് ലീഗും ക്ലബ് ലോകകപ്പും ഉൾപ്പെടെ ഫുട്ബോൾ ലോകത്തെ പ്രധാന കിരീടങ്ങൾ ഒക്കെ നേടിയിട്ടുണ്ട്. 2007ൽ ബാലൻഡോറും കാക സ്വന്തമാക്കിയിരുന്നു.

ഫുട്ബോൾ കളിക്കുന്നതിൽ നിന്ന് വിടവാങ്ങുക ആണെങ്കിലും കോച്ചിംഗ് രംഗത്ത് കാക ഉണ്ടാകുമെന്നാണ് കരുതുന്നത്. അതിന്റെ സൂചനകൾ കാക തന്നെ മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement