ബ്രസിലിയൻ ഫുട്ബോൾ ഇതിഹാസം കാക വിരമിച്ചു

- Advertisement -

ബ്രസിലിയൻ ഫുട്ബോൾ ഇതിഹാസവും എ.സി മിലൻ സൂപ്പർ താരവുമായിരുന്ന കാക ഫുട്ബോളിൽ നിന്ന് വിരമിച്ചു. എം.എൽ.എസ് ക്ലബായ ഒർലാണ്ടോ സിറ്റിയുമായുള്ള കരാർ അവസാനിച്ചത് മുതൽ കാക ഫ്രീ ഏജന്റ് ആയിരുന്നു. ഒക്ടോബറിൽ ഒർലാണ്ടോ സിറ്റിക്ക് വേണ്ടി കളിക്കുമ്പോൾ കൊളംബസ് ക്രൂവിനെതിരായിരുന്നു കാകയുടെ അവസാന മത്സരം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

2007ൽ എ.സി മിലാന് ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും ക്ലബ് വേൾഡ് കപ്പും നേടികൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതും കാകയായിരുന്നു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാകക്ക് 2007ലെ ബലോൺ ഡിയർ പുരസ്കാരവും ലഭിച്ചിരുന്നു. റൊണാൾഡോയും മെസ്സിയും ബലോൺ ഡിയോർ അടക്കി വാഴുന്നതിനു മുൻപ് അവസാനമായി ഈ അവാർഡ് നേടിയതും കാകയാണ്.

2003 മുതൽ 2009 വരെയാണ് താരം എ.സി മിലാനിൽ കളിച്ചത്. തുടർന്നാണ് 2009ൽ താരം റെക്കോർഡ് തുകക്ക് റയൽ മാഡ്രിഡിൽ എത്തുന്നത്. റയൽ മാഡ്രിഡിലെത്തിയെങ്കിലും എ.സി മിലാനിൽ പുറത്തെടുത്ത പ്രകടനം റയൽ മാഡ്രിഡിൽ ആവർത്തിക്കാനാവാതെ പോയതും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലേക്കുള്ള വരവും കാകക്ക് റയൽ മാഡ്രിഡിൽ അവസരം നിഷേധിക്കപ്പെട്ടു.

92മത്സരങ്ങളിൽ ബ്രസീലിനു വേണ്ടി കളിച്ച കാക 2002ൽ ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. 2005ലും 2009ലും കോൺഫെറേഷൻ കപ്പ് നേടിയ ബ്രസീൽ ടീമിലും കാക അംഗമായിരുന്നു. താരം തന്റെ മുൻ ക്ലബായ എ.സി മിലാനിൽ ഫുട്ബോളുമായി ബന്ധപ്പെട്ട ഏതെങ്കിലും റോളിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement