Picsart 23 06 12 18 29 54 175

കായ് ഹവേർട്സിനെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ നിന്ന് റയൽ പിന്മാറുന്നു

ചെൽസിയുടെ ഫോർവേഡഡ് ആയ കായ് ഹവേർട്സിനായുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് അവസാനിപ്പിക്കുന്നു. ചെൽസി വലിയ ട്രാൻസ്ഫർ തുക ചോദിക്കുന്നതിനാൽ ആണ് റയൽ മാഡ്രിഡ് ഇപ്പോൾ പിറകോട്ട് പോകുന്നത്. ചെൽസി ട്രാൻസ്ഫർ തുക കുറക്കുക ആണെങ്കിൽ റയൽ വീണ്ടും താരത്തിനായി രംഗത്ത് വരും. ബെൻസീമ ക്ലബ് വിട്ടതോടെ ആയിരുന്നു റയൽ ഹവേർട്സിനായി രംഗത്ത് വന്നത്.

അറ്റാക്കിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ് ഹവേർട്സ്, അതുകൊണ്ട് തന്നെ ഇത് റയലിന്റെ അറ്റാക്കിനു കരുത്ത് കൂട്ടും എന്ന് പെരസ് വിശ്വസിക്കുന്നുണ്ടായിരുന്നു.

ഈ സീസണിന്റെ ഭൂരിഭാഗവും ചെൽസിയുടെ സ്‌ട്രൈക്കറായായിരുന്നു ഹവേർട്സ് കളിച്ചത്. 35 പ്രീമിയർ ലീഗ് ഗെയിമുകളിൽ നിന്ന് പക്ഷെ ഏഴ് ഗോളുകൾ മാത്രമെ നേടാൻ ഹവേർട്സിനായുള്ളൂ. മുൻ ബയേൺ ലെവർകൂസൻ താരം 2020ൽ ആയിരുന്നു വലിയ ട്രാൻസ്ഫറിൽ ചെൽസിയിലേക്ക് എത്തിയത്‌.

Exit mobile version