Picsart 25 08 03 15 56 51 810

യുവന്റസിന്റെ തിമോതി വിയയെ മാഴ്സെ സ്വന്തമാക്കി

നീണ്ട ആഴ്ചകളോളം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഒടുവിൽ ടിമോത്തി വിയയെ വിൽക്കാൻ യുവന്റസ് സമ്മതിച്ചു. ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ഡി മാഴ്സെയ്‌യുമായി യുവന്റസ് വാക്കാൽ ധാരണയിലെത്തി. പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് അനുസരിച്ച്, മാർസെ ടീം വിയയെ ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിക്കും. ഇതിനായി ഒരു മില്യൺ യൂറോ യുവന്റസിന് നൽകും.

ലോൺ കാലാവധിക്ക് ശേഷം 14 മില്യൺ യൂറോയും മൂന്ന് മില്യൺ യൂറോ ബോണസും നൽകി വിയയെ സ്ഥിരമായി സ്വന്തമാക്കും. 18 മില്യൺ യൂറോയുടെ മൊത്തം പാക്കേജാണ് ഈ ട്രാൻസ്ഫറിനായി മാഴ്സെ യുവന്റസിന് നൽകുക.
മാഴ്സെയ്‌ലേക്ക് മാറാൻ താൽപ്പര്യമുണ്ടെന്ന് 25-കാരനായ വിയ നേരത്തെ തന്നെ യുവന്റസിനെ അറിയിച്ചിരുന്നു.


മുൻപ് പി.എസ്.ജി, ലില്ലെ എന്നീ ഫ്രഞ്ച് ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള യു.എസ്.എം.എൻ.ടി. ഫോർവേഡ് ഈ സീസണിന്റെ തുടക്കത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ഓഫർ നിരസിച്ചിരുന്നു. ഫ്രാൻസിലേക്ക് മടങ്ങുന്നതിനാണ് താരം മുൻഗണന നൽകിയത്.

Exit mobile version